സുശാന്ത് സിംഗ് രാജ്പുതിന്റെ മുന്‍ മാനേജറും റിയയുടെ സഹോദരനും അറസ്റ്റിലായി. ലഹരിമരുന്നു കേസിലാണ് അറസ്റ്റ്.

മുംബൈ: സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ മാനേജറായ സാമുവൽ മിരാൻഡയും റിയാ ചക്രവർത്തിയുടെ സഹോദരൻ ഷോവിക് ചക്രവർത്തിയും അറസ്റ്റിലായി. 04-09-2020, വെള്ളിയാഴ്ചയാണ് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും അറസ്റ്റ് ചെയ്തത്. സുശാന്ത് മരണവുമായി ബന്ധപ്പെട്ട് ലഹരിമരുന്നു കേസിലാണ് അറസ്റ്റ് .

സുശാന്തിന് ലഹരി മരുന്ന് എത്തിച്ചു നൽകി എന്ന് ആരോപിച്ച് അറസ്റ്റിലായ അബ്ബാസ് ലഖാനി, കരണ്‍ അറോറ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സാമുവൽ മിരാൻഡയുടെയും ഷോവിക് ചക്രവർത്തിയുടെയും വീട് റെയ്ഡ് ചെയ്തിരുന്നു. 04-09-2020 രാവിലെ 6.40 ന് ഷോവിക് ചക്രവർത്തിയുടേയും 7.15 ന് സാമുവൽ മിരാൻഡയുടെയും വീടുകളിൽ നടന്ന റെയ്ഡിൽ അവരുടെ ഫോണുകളും ലാപ്ടോപ്പും പിടിച്ചെടുത്തു.

ഷോവിക് വഴി മിരാൻഡ സുശാന്തിന് ലഹരിമരുന്ന് എത്തിച്ചു കൊടുത്തിരുന്നു എന്നാണ് കണ്ടെത്തൽ. റിയയ്ക്കും ഇതിൽ പങ്കുണ്ടെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല. അറസ്റ്റിലായവർ റിയയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളിലൂടെയാണ് ഇവരുടെ ലഹരിമരുന്നുമായുള്ള ബന്ധം പുറത്ത് വരുന്നത്.

റിയ, ഷോവിക് , അവരുടെ മാനേജർ സാഹ, സുശാന്തിന്‍റെ കോ-മാനേജർ ശ്രുതി മോദി, ഗോവയിലെ ഹോട്ടലുടമ ഗൗരവ് ആര്യ എന്നിവർക്കെതിരെ സെക്ഷൻ 20b 28 29 അത് ആക്ട് പ്രകാരം കേസെടുത്തു. റിയ, ശ്രുതി മോദി , മിരാൻഡ , പിതാനി എന്നിവരുടെ ഇടയിലുള്ള വാട്സാപ്പ് മെസ്സേജുകൾ ലഭിച്ചതിനുശേഷം എൻഫോഴ്സ്മെൻറ് ഡയറക്ടറുടെ നിർദ്ദേശപ്രകാരമാണ് നാർക്കോടിക് കൺട്രോൾ ബ്യൂറോ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Share
അഭിപ്രായം എഴുതാം