സാലറി കട്ട്; രാജിവക്കാനൊരുങ്ങുന്ന ജൂനിയര്‍ ഡോക്ടര്‍മാരെ തടയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: രാജിവക്കാനൊരുങ്ങുന്ന ജൂനിയര്‍ ഡോക്ടര്‍മാരെ തടയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശമ്പളത്തില്‍ നിന്നും സാലറി ചലഞ്ചില്‍ ഉള്‍പ്പെടെ തുക പിടിക്കുന്നതിനാല്‍ ശമ്പളം വളരെ തുച്ഛമായാണ് ലഭിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി ജൂനിയര്‍ ഡോക്ടര്‍മാര്‍ ഈ മാസം പത്തു മുതല്‍ ജോലിക്ക് വരില്ലെന്നറിയിച്ചിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അവരുടെ താത്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. എന്നാല്‍ സ്റ്റൈപ്പന്റ് വര്‍ധന ആവശ്യപ്പെട്ടു സമരരംഗത്തുള്ള ജൂനിയര്‍ നഴ്‌സുമാരുടെ കാര്യം ആരോഗ്യവകുപ്പു പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →