റായ്പൂർ മാവോയിസ്റ്റ് നേതാവ് ഗണപതി കീഴടങ്ങിയേക്കും , ആരോഗ്യ പ്രശ്നങ്ങളെന്ന് സൂചന

റായ്പൂർ: സിപിഐ മാവോയിസ്റ്റ് നേതാവ് ഉപ്പള ലക്ഷ്മണ റാവു എന്ന ഗണപതി പോലീസിന് കീഴടങ്ങിയേക്കുമെന്ന് സൂചന. ഛത്തീസ്ഗഢ് പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇൻറലിജൻസ് വൃത്തങ്ങളുടെ റിപ്പോർട്ട് പ്രകാരം ഓഗസ്റ്റ് 28ന് ഗണപതി ചത്തീസ്ഗഡിലെ അബുദ്ജമാദ് കാട്ടിൽനിന്നും തെലുങ്കാനയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. ഗണപതിയുടെ തലയ്ക്ക് രണ്ടര കോടിയിലേറെ രൂപയാണ് ഇനാം പ്രഖ്യാപിച്ചിരുന്നത് .

ആസ്മ പ്രമേഹം തുടങ്ങിയ അസുഖങ്ങൾ 74 കാരനായ ഗണപതിയെ അലട്ടുന്നുണ്ട് എന്നാണ് ചത്തീസ്ഗഡ് പോലീസ് നൽകുന്ന സൂചന. ആരോഗ്യപ്രശ്നങ്ങൾ ആകാം അദ്ദേഹത്തെ കീഴടങ്ങാൻ പ്രേരിപ്പിച്ചത് എന്നാണ് പോലീസ് കരുതുന്നത്. മുതിർന്ന ടി.ആർ.എസ് നേതാവ് വഴിയാണ് ഗണപതി കീഴടങ്ങൽ കാര്യം പോലീസിനെ അറിയിച്ചത്
സിപിഐ മാവോയിസ്റ്റ് നേതൃസ്ഥാനത്തു നിന്നും കഴിഞ്ഞവർഷം ഗണപതി ഒഴിവായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →