യുഎന്നില്‍ ഇന്ത്യക്കാരെ രാജ്യാന്തര ഭീകരരാക്കാനുള്ള ശ്രമത്തില്‍ പരാജയം രുചിച്ച് പാകിസ്ഥാന്‍

ന്യൂയോര്‍ക്ക്: യുഎന്‍ രക്ഷാസമിതിയുടെ ഉപരോധ ഉപസമിതി വഴി രണ്ട് ഇന്ത്യക്കാരെ രാജ്യാന്തര ഭീകരരായി പ്രഖ്യാപിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമം പരാജയപ്പെട്ടു. മസുദ് അസ്ഹറിനെ യുഎന്‍ രക്ഷാസമിതിയുടെ ഉപരോധ ഉപസമിതി വഴി ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പാക് നടപടി. അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ക്കു പിന്തുണ നല്‍കുന്നുവെന്ന് ആരോപിച്ച് അങ്കാര അപ്പാജി, ഗോബിന്ദ് പട്‌നായിക് എന്നിവര്‍ക്കെതിരെയാണ് പാക്കിസ്ഥാന്‍ പ്രമേയം കൊണ്ടുവന്നത്. എന്നാല്‍ പറഞ്ഞ സമയത്ത് ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ യുഎന്‍ രക്ഷാസമിതിയില്‍ ഹാജരാക്കാന്‍ പാക്കിസ്ഥാനു കഴിഞ്ഞില്ല. ഇതോടെ രക്ഷാസമിതിയിലെ അംഗരാജ്യങ്ങളായ യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം എന്നിവര്‍ പാക്കിസ്ഥാനോട് വിയോജിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

2017 ഫെബ്രുവരി 13ന് ലഹോറില്‍ നടന്ന ഭീകരാക്രമണത്തിനു പിന്നില്‍ അന്ന് കാബൂളില്‍ ജോലി ചെയ്തിരുന്ന ബാങ്ക് ഉദ്യോഗസ്ഥനായ അപ്പാജി അങ്കാരയാണെന്നായിരുന്നു പാക്ക് ആരോപണം. 2018 ജൂലായ് 13ന് നടന്ന സ്‌ഫോടന പരമ്പരയിലാണ് ഗോബിന്ദ് പട്‌നായിക്കിന് പങ്കുണ്ടെന്ന് ആരോപണം. അന്ന് അഫ്ഗാനിസ്ഥാനില്‍ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ഗോബിന്ദ് പട്‌നായിക്.

Share
Tagged
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →