ലണ്ടൻ: നേഷന്‍സ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ജർമനിക്കെതിരെ സ്പെയിനിന് സമനില.ആവേശം നിറഞ്ഞു നിന്ന കളിയിൽ ഇഞ്ചുറി ടൈമിലായിരുന്നു സ്പെയിനിൻ്റെ സമനില ഗോൾ. ടിമോ വെര്‍ണറിന്‍റെ ഗോളില്‍ മുന്നിലെത്തിയ ജര്‍മ്മനിക്ക് ജോസെ ഗയയിലൂടെയാണ് സ്പെയിൻ മറുപടി നല്‍കിയത്.
രണ്ടാം പകുതിയില്‍ ലെഫ്റ്റ് ബാക്ക് റോബിന്‍ ഗോസന്‍സ് നല്‍കിയ പാസ്സില്‍ നിന്നുമായിരുന്നു വെര്‍ണറിന്‍റെ ഗോള്‍.
ബാഴ്സലോണ യുവതാരം അന്‍സു ഫാറ്റി ഒരു ഗോള്‍ നേടിയെങ്കിലും, മുന്നേറ്റത്തിനു മുന്‍പ് റാമോസ് നടത്തിയ ഒരു ഫൗള്‍ കാരണം ഗോൾ നിഷേധിക്കപ്പെട്ടു.
95ാം മിനിറ്റിലാണ് വലന്‍സിയ താരത്തിലൂടെ സ്പെയിന്‍ സമനില നേടിയത്. ഫെറാന്‍ ടോറസും റോഡ്രിഗോ മൊറേനോയും നടത്തിയ നീക്കത്തിനൊടുവിലാണ് സമനില ഗോള്‍ പിറന്നത്.
നേഷന്‍ ലീഗ് ഗ്രൂപ്പ് A യില്‍ യൂക്രയിനാണ് 3 പോയിന്‍റുമായി ഒന്നാമത്. സ്പെയിനും ജര്‍മ്മനിക്കും ഓരോ പോയിന്‍റ് വീതമാണുള്ളത്. പോയിന്‍റ് ഒന്നും നേടാനാവതെ സ്വിറ്റ്സര്‍ലന്‍റാണ് അവസാന സ്ഥാനത്തുള്ളത്.

