തിരുവനന്തപുരം: ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നവംബറിൽ നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം രാജ്യത്തെ 65 നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും നടത്തുമെന്ന് ധാരണയായിട്ടുണ്ട്. 04-09-2020 വെള്ളിയാഴ്ച നടന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. തോമസ് ചാണ്ടിയുടെ മരണത്തെതുടർന്ന് കുട്ടനാട് സീറ്റിലും വിജയൻ പിള്ളയുടെ മരണത്തോടെ ചവറ സീറ്റിലും ഉണ്ടായ ഒഴിവ് നികത്തുന്നതിനാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കില്ല എന്ന സൂചനയാണ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരുന്നത്. എന്നാൽ വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിൽ ഉപതെരഞ്ഞെടുപ്പുകൾ നടത്തുവാനുള്ള തീരുമാനമാണ് ഉണ്ടായത്.
കുട്ടനാട്ടിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി എൻസിപിയുടെ തോമസ് കെ തോമസ് മത്സരിക്കും മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ തോമസ് .