ലൈംഗികതയ്ക്കിടെ ചുംബനം ഒഴിവാക്കുന്നതാണ് സുരക്ഷിതമെന്ന് കാനഡയുടെ മുഖ്യ പൊതുജനാരോഗ്യ ഓഫീസർ

ഒട്ടാവ: കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ലൈംഗികതയ്ക്കിടെ ചുംബനം ഒഴിവാക്കുന്നതാണ് സുരക്ഷിതമെന്ന് കാനഡയുടെ മുഖ്യ പൊതുജനാരോഗ്യ ഓഫീസറായ ഡോക്ടർ തെരേസ ടാം. മുഖാമുഖം സ്പർശിക്കാതിരുന്നാൽ കോവിഡ് പകരാനുള്ള സാധ്യത ഒരു പരിധിവരെ കുറയ്ക്കാം. മാസ്ക് ഉപയോഗിക്കാനും ശ്രദ്ധിക്കണം. ഓരോ ആളും സ്വയരക്ഷ ഉറപ്പാക്കണം. ഈ പ്രത്യേക സാഹചര്യത്തിൽ ഏറ്റവും സുരക്ഷിതം, ലൈംഗിക സംതൃപ്തി സ്വയം കണ്ടെത്തുന്നതാണെന്നും ഡോ. തെരേസ കൂട്ടിച്ചേർത്തു.

മൊത്തം ആരോഗ്യം നിലനിര്‍ത്തുന്നതിന് നമ്മുടെ ലൈംഗിക ആരോഗ്യം നിലനിര്‍ത്തുന്നതിന് ഏറെ പ്രാധാന്യമുണ്ടെന്നും അതിനാല്‍ കോവിഡിനെ പ്രതിരോധിച്ച് കൊണ്ടുള്ള ലൈംഗിക ബന്ധം മാത്രമേ ഇക്കാലത്ത് പാടുള്ളുവെന്നും തെരേസ നിര്‍ദേശിക്കുന്നു. വിവാഹേതര ലൈംഗിക ബന്ധങ്ങളിലേര്‍ പ്പെടുന്നതിലൂടെയാണ് കോവിഡ് പടരാന്‍ ഏറെ സാധ്യതയെന്നും ഇത്തരം ബന്ധങ്ങളിലേര്‍പ്പെടുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും പരസ്പരം ചുംബനം ഒഴിവാക്കണമെന്നും തെരേസ ആവശ്യപ്പെടുന്നു. കോവിഡ് കാലത്ത് ഏറ്റവും സുരക്ഷിതമായ ലൈംഗിക ബന്ധം ദമ്പതികള്‍ തമ്മിലുള്ളതാണെന്നും തെരേസ ഓര്‍മിപ്പിക്കുന്നു.

Share
അഭിപ്രായം എഴുതാം