അതിർത്തിയിലെ സ്ഥിതി സംഘർഷഭരിതമെന്ന് കരസേനാ മേധാവി എം. എം നരവനെ

ന്യൂഡൽഹി: ലഡാക്കിലെ സ്ഥിതി സംഘർഷഭരിതമാണെന്ന് കരസേനാ മേധാവി എം എം നരവനെ ലഡാക്കിൽ വച്ച് വാർത്താ ഏജൻസിയോട് പറഞ്ഞു. ചൈനീസ് പ്രകോപനത്തിന്റെ സാഹചര്യത്തിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് നരവനെ ലഡാക്കിലെത്തിയത്.

ലോകത്തിലെ ഏറ്റവും മികച്ച സൈനികരാണ് നമുക്കുള്ളത്. ഏത് സാഹചര്യത്തെ നേരിടാനും നമ്മുടെ സൈനികർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സൈനിക പരിഹാരമല്ല നയതന്ത്ര പരിഹാരമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു.

Share
അഭിപ്രായം എഴുതാം