ന്യൂ ഗിനിയയിലെ ‘പാടുന്ന പട്ടികളും ‘ അങ്ങനെ തിരിച്ചെത്തി

ന്യൂഗിനിയ : 50 വർഷം മുൻപ് സ്വാഭാവിക ആവാസവ്യവസ്ഥയിൽ വംശനാശം സംഭവിച്ചു എന്ന് കരുതിയ ന്യൂ ഗിനിയയിലെ പാടുന്ന പട്ടികളെ (സിംഗിങ് ഡോഗ്സ്) ഗവേഷകർ വീണ്ടും കണ്ടെത്തി .

പാപ്പുവ എന്നറിയപ്പെടുന്ന പടിഞ്ഞാറൻ ന്യൂ ഗിനിയയിലെ മലനിരകളിൽ നിന്നാണ് ഇവയെ വീണ്ടും കണ്ടെത്തിയത്. ഈണത്തിൽ ശബ്ദമുണ്ടാക്കുന്ന ഈ പട്ടികളെ 1976 ന് ശേഷം അരനൂറ്റാണ്ടുകാലം ആരും കണ്ടിരുന്നില്ല. 2016 ൽ ഈ പട്ടികളോട് സാമ്യമുള്ള ചില ജീവികളെ ഈ ഭാഗത്തുനിന്ന് ഗവേഷകർ കണ്ടെത്തിയിരുന്നു. എന്നാൽ അവ സിംഗിങ് പട്ടികൾ തന്നെയാണെന്ന് സ്ഥിരീകരിക്കുന്നത് ഇപ്പോഴാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →