കലിഫോർണിയ: കാൻസർ കോശങ്ങളെ മറ്റുള്ളവയിൽ നിന്നും വേർതിരിച്ചു കാണാൻ ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്ന വർണവസ്തുക്കൾ സഹായിക്കുമെന്ന് അമേരിക്കയിലെ ഗവേഷകർ കണ്ടെത്തി. സൗത്ത് കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ബയോകെമിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ ഗവേഷകരാണ് ക്യാൻസർ നിർണയം എളുപ്പമാക്കുന്ന ഈ കണ്ടെത്തലിനു പിന്നിൽ.
ടാറ്റൂകൾക്ക് ഉപയോഗിക്കുന്ന ചായങ്ങളും ഭക്ഷ്യവസ്തുക്കൾക്ക് നിറം കൊടുക്കാൻ ഉപയോഗിക്കുന്ന പദാർഥങ്ങളും ക്യാൻസർ നിർണയത്തിന് സഹായിക്കുന്ന നാനോ പാർട്ടിക്കിളുകളോടൊപ്പം രോഗനിർണയം നടത്തേണ്ട വ്യക്തിയുടെ ശരീരത്തിൽ കുത്തി വയ്ക്കുകയാണ് ചെയ്യുക. ഇതിനുശേഷം നടത്തുന്ന എം ആർ ഐ, സി ടി സ്കാനിങ്ങുകളിൽ ക്യാൻസർ വളർച്ചകളെ വേർതിരിച്ചറിയാൻ എളുപ്പമാണെന്നും ഗവേഷകർ അവകാശപ്പെടുന്നു .