റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫോണ്‍ പിടിച്ച് പറിച്ചയാളെ ബൈക്കില്‍ നിന്ന് വലിച്ചിഴച്ച് 15കാരി: അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ

September 3, 2020 - 10:35 am

ജലന്ധര്‍: 15കാരി പെണ്‍കുട്ടിയുടെ ധീരതയെയാണ് സമൂഹമാധ്യമങ്ങള്‍ പാടി പുകഴ്ത്തി കൊണ്ടിരിക്കുന്നത്. പഞ്ചാബില്‍ നിന്നുള്ള കുസും കുമാരി എന്ന പതിനഞ്ചുകാരിയാണ് സംഭവത്തിലെ ഹീറോ.ഫോണ്‍ പിടിച്ച് പറിക്കാനെത്തിയവരെ ആക്രമിച്ച് കീഴ്‌പ്പെടുത്തുന്ന കുസും കുമാരിയുടെ ദൃശ്യങ്ങളും ഇതിനകം വൈറലായിട്ടുണ്ട്.

ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു വരുന്നതിനിടെ ജലന്ധറില്‍ വച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ കുസുംകുമാരിയെ ആക്രമിച്ച് ഫോണ്‍ തട്ടിപ്പറിച്ചു. ഫോണ്‍ തട്ടിയെടുത്തെന്ന് മനസ്സിലാക്കിയ ഉടന്‍ ബൈക്കിനു പിന്നാലെ ഓടുകയും യുവാവിന്റെ ടിഷര്‍ട്ടില്‍ പിടിവിടാതെ പിടിച്ച നിര്‍ത്തുകയുമായിരുന്നു കുസും. ഇതോടെ യുവാവ് തിരിച്ച് ആക്രമിക്കാന്‍ തുടങ്ങി. പക്ഷേ പിടിവിടാതെ ബൈക്കില്‍ നിന്ന് അയാളെ കുസും വലിച്ചിഴച്ചു. നിമിഷങ്ങള്‍ക്കം വഴിയാത്രക്കാരിലൊരാള്‍ കുസുമിന്റെ സഹായത്തിന് എത്തുകയും ചെയ്തു. നിമിഷങ്ങളോളം പെണ്‍കുട്ടി യുവാവുമായി മല്‍പ്പിടുത്തം നടത്തുന്നതിന്റെ ദൃശ്യങ്ങളും സിസിടിവിയിലുണ്ട്.

വൈകാതെ സമീപത്തേക്ക് ചിലര്‍ ഓടിയെത്തുകയും അക്രമിയെ പിടിച്ചുവെക്കുന്നതും വീഡിയോയില്‍ കാണാം. താഴെവീണുപോയ ഫോണ്‍ പെണ്‍കുട്ടി എടുത്തു തിരികെ വരുന്നതും വീഡിയോയിലുണ്ട്.സംഭവത്തേതുടര്‍ന്ന് പരിക്കേറ്റ കുസുമിനെ സ്ഥലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഷ്ടാവിനെ പോലീസിന് കൈമാറുകയും ചെയ്തു. നിരവധി പേരാണ് പെണ്‍കുട്ടിയുടെ ധീരതയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *