മൂന്നാര്‍: പെട്ടിമുടിയില്‍ ഇനിയും കണ്ടെത്താന്‍ കഴിയാത്ത അഞ്ചുപേര്‍ക്കായി തിരച്ചിൽ തുടരണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഉരുള്‍ പൊട്ടലിനുശേഷം പെട്ടിമുടിയില്‍ അവശേഷിക്കുന്ന തങ്ങളുടെ സാധനങ്ങള്‍ എടുക്കാനായി ഒരിക്കല്‍കൂടി അവിടേക്കെത്തിയതായിരുന്നു തൊഴിലാളികള്‍.
ഇനി പെട്ടിമുടിയില്‍ ഇരിക്കമുടിയാത്, വേല സെയ്യമുടിയാത്, സാധനങ്ങളുമായി തിരികെ പോകുമ്പോള്‍ കാളിയമ്മ പറഞ്ഞു. ദുരന്തത്തിനുശേഷം പെട്ടിമുടിയില്‍ അവശേഷിച്ചവരെ സമീപ ത്തെ എസ്റ്റേറ്റ് ലയങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. നാല് തലമുറകളായി പെട്ടിമുടിയില്‍ വേരുറപ്പിച്ചിരുന്ന തങ്ങളുടെ വേണ്ടപ്പെട്ടവരെയെല്ലാം ദുരന്തം കവര്‍ന്നെടുത്തതിന്‍റെ വേദനകള്‍ പങ്കുവച്ചുകൊണ്ടായിരുന്നു അവരുടെ ഈ യാത്ര.
പെട്ടിമുടിക്ക് സമീപമുളള രാജമലയിലാണ് ശേഷിച്ചവരില്‍ അധികം പോരെയും താമസിപ്പിച്ചിരിക്കുന്നത്. ചിലരെ ദൂരെ യുളള എസ്റ്റേറ്റുകളിലേക്കും മാറ്റിയിട്ടുണ്ട്.