ബംഗളൂരു: കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് മഅ്‌ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. ബംഗ്ളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മഅ്‌ദനിക്ക് ക്രിയാറ്റിന്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ജി.എഫ്‌ആര്‍ കുറയുകയും ചെയ്‌തിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. താന്‍ ആശുപത്രിയിലേക്ക് പോകുകയാണെന്നും തനിക്കുവേണ്ടി സഹോദരങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
2008 ജൂലൈ 25 ന് ബംഗ്ളൂരു നഗരത്തില്‍ നടന്ന സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് 2010 ആഗസ്റ്റ് 17 നാണ് കര്‍ണ്ണാടക പോലീസ് മഅ്‌ദനിയെ അറസ്‌റ്റ് ചെയ്തത്. അന്‍വാര്‍ശേരിയിലെ അദ്ദേഹത്തിന്‍റെ ആസ്ഥാനത്തു നിന്നായിരുന്നു അറസ്‌റ്റ്. കോയമ്പത്തൂര്‍ സ് ഫോടന കേസില്‍ 2007 ല്‍ കുറ്റവിമുക്തനായി തിരിച്ചെത്തിയതിന് പിറകെയായിരുന്നു ബംഗളൂരു കേസ്. 10 വര്‍ഷത്തിലേറെയായ കേസിലെ വിചാരണ ഇനിയും കഴിഞ്ഞിട്ടില്ല.