സ്വർണക്കടത്ത്: എൻ.ഐ.എ സെക്രട്ടറിയേറ്റിൽ പരിശോധന നടത്തുന്നു

തിരുവനന്തപുരം:  സ്വര്‍ണക്കടത്തു കേസിൽ തെളിവെടുപ്പിനായി എന്‍.ഐ.എ സംഘം സെക്രട്ടേറിയറ്റിലെത്തി. തെളിവെടുപ്പിന്റെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കും. രാവിലെ പത്തേകാലോടെയെത്തിയ സംഘത്തിൽ
എന്‍.ഐ.എയിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരും സഹായിക്കാനായി സിഡിറ്റിലെ മറ്റൊരു ഉദ്യോഗസ്ഥനും ഒപ്പമുണ്ട്.

സി.സി.ടി.വി സര്‍വര്‍ റൂമിലടക്കം വിശദമായ പരിശോധനയാണ് നടത്തുന്നത്. 
സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് അടക്കമുള്ളവരുടെ സെക്രട്ടേറിയറ്റ് സന്ദര്‍ശനം, ഇവര്‍ ഇവിടെ ചെലവഴിച്ച സമയം ഇതിലെല്ലാം തെളിവ് ലഭിക്കാനായാണ് വിശദമായ പരിശോധന. സി.സി.ടി.വി ദൃശ്യങ്ങള്‍ എന്‍.ഐ.എ നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സാങ്കേതിക തടസ്സം പറഞ്ഞ് നല്‍കിയിരുന്നില്ല. തുടര്‍ന്ന് നേരിട്ട് വന്ന് പരിശോധിക്കാമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍.ഐ.എയുടെ ഇന്നത്തെ സന്ദര്‍ശനം.
കഴിഞ്ഞ ജൂണ്‍ മുതല്‍ ഈ വര്‍ഷം ജൂലൈ വരെയുള്ള ദൃശ്യങ്ങളാണ് പരിശോധിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →