റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അനധികൃത ഖനനത്തിലൂടെ സമ്പാദിച്ച സ്വത്തുവകകള്‍ ലോകായുക്ത പിടിച്ചെടുത്തു.

September 1, 2020 - 1:24 pm

ഇൻഡോർ : ഇൻഡോറിലെ ജില്ലാ മിനറൽ ഓഫീസറുടെ വീട്ടിൽനിന്നും കണക്കില്‍ അധികമായി പണം കണ്ടെടുത്തു. ഇൻഡോർ ജില്ല മിനറൽ ഓഫീസർ പ്രദീപ് ഖന്നയുടെയുടെ വീട്ടിൽ ലോകായുക്ത പോലീസ് നടത്തിയ തിരച്ചിലിലാണ് അളവിൽ അധികമായി പണം കണ്ടെടുത്തത്. 01-09-2020 ചൊവ്വാഴ്ച പുലർച്ചെയാണ് ലോകായുക്ത പോലീസിൻറെ ഒരുസംഘം ഇൻഡോറിൽ ഉള്ള പട്ടേൽ നഗർ എന്ന സ്ഥലത്തുള്ള ഫ്ലാറ്റിലും മറെറാരു സംഘം ഭോപ്പാലിലെ ഗോവിന്ദ് പുരയിലെ ഗൗതം നഗറിലുള്ള ഒരു ബംഗ്ലാവിലും തിരച്ചിൽ നടത്തിയത്. ഭോപ്പാലിൽ നിന്നും 10 ലക്ഷം രൂപയുടെ നോട്ടുകളും നാല് ഇരുചക്രവാഹനങ്ങളും 2 ഫോർ വീലറുകളും ഭോപ്പാലിലെയും ഇൻഡോറിലെയും വസ്തുവകകളുടെ രേഖകളും ലഭിച്ചു.

അനധികൃത ഖനനത്തിലൂടെ സ്വത്ത് സമ്പാദിച്ചതായി ഇവർക്കെതിരെ പരാതി ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *