കോഴിക്കോട്: ഡോക്ടര്‍ അഖിലേഷ് (46) യാത്രയായി. അവസാനശ്വാസംവരെയും രോഗിയുടെ ജീവന്‍ രക്ഷിക്കുകയെന്ന സന്ദേശം പൂര്‍ത്തിയാക്കിയാണ് ഡോക്ടര്‍ പോകുന്നത്. തന്റെ ശരീരാവയവങ്ങള്‍ 5 പേര്‍ക്കായി സമ്മാനിച്ചാണ് മടക്കം. മസ്‌തിഷ്‌ക്ക മരണം സംഭവിച്ച നിലയിലാണ് ഡോക്ടറെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നത്.
ഇദ്ദേഹത്തന്റെ വൃക്ക 57 വയസുളള രോഗിയിലേക്ക് മാറ്റിവച്ചു. വര്‍ഷങ്ങളായി ഡയാലിസിസ് ചെയ്‌തിരുന്ന ആളാണ് അദ്ദേഹം. ഡോക്ടര്‍ സുനില്‍ ജോര്‍ജ് നേതൃത്വം നല്‍കുന്ന വൃക്കരോഗ വിദഗ്‌ധര്‍, ഡോ. പൗലോസ് ചാലിയിടെ യൂറോളജി സംഘം, ഡോക്ടര്‍ ജിതിന്‍, ഡോക്ടര്‍ ദീപ എന്നിവരടങ്ങുന്ന അനസ്‌തേഷ്യ സംഘം എന്നിവരുടെ ദീര്‍ഘ നേരത്തെ പരിശ്രമത്തിലൂടെയാണ് അവയവങ്ങള്‍ മാറ്റിവച്ചത്.
സര്‍ജന്‍ ഡോക്ടര്‍ ശിവകുമാറും, ഡോക്ടര്‍ അനൂപിന്റെ നേതൃത്വ ത്തിലുളള ക്രിട്ടിക്കല്‍ കെയര്‍ സംഘവും സഹായികളായുണ്ടായിരുന്നു. അഖിലേഷിന്റെ രണ്ട് കണ്ണുകള്‍ കോംട്രസ്‌റ്റ് ആശുപത്രിക്കും, കരളും, ഒരു വൃക്കയും മിംസ് ആശുപത്രിക്കും കൈമാറി.
ഔപചാരിക നടപടികള്‍ മൃതസഞ്‌ജീവിനിയുമായി ചേര്‍ന്ന് ക്ലിനിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ നിധിന്‍രാജും കസ്‌റ്റമര്‍ റിലേഷന്‍സ് സംഘവും പൂര്‍ത്തിയാക്കി.