പ്രശാന്ത് ഭൂഷന് ഒരു രൂപ പിഴ; പിഴ ഒടുക്കാത്ത പക്ഷം മൂന്ന് മാസം തടവും വിലക്കും

ന്യൂഡൽഹി: കോടതി അലക്ഷ്യക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണോട് ഒരു രൂപ പിഴയടക്കാൻ സുപ്രീം കോടതി വിധിച്ചു. സെപ്റ്റംബർ പതിനഞ്ചിനകം പിഴ അടക്കണം. ഇല്ലെങ്കിൽ മൂന്ന് മാസം തടവ് അനുഭവിക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു. ജസ്റ്റീസ് അരുൺ മിശ്ര, ജസ്റ്റീസുമാരായ ബി ആർ ഗവായി, കൃഷ്ണ മുരാരി എന്നിവരുടെതാണ് വിധി. ജസ്റ്റീസ് അരുൺ മിശ്ര ചൊവ്വാഴ്ച വിരമിക്കും.

Share
അഭിപ്രായം എഴുതാം