മുംബെ:കോവിഡ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഐ.പി.എൽ ടൂര്‍ണ്ണമെന്റ് ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐയ്ക്ക് വക്കീല്‍ നോട്ടീസ്. മുംബൈയിലെ സാമൂഹിക പ്രവര്‍ത്തകനായ രവി നായര്‍ ആണ് ബിസിസിഐയ്ക്ക് വക്കീൽ നോട്ടീസ് അയച്ചത്.
യുഎഇയില്‍ വച്ച് ഐപിഎല്‍ നടത്തുവാനുള്ള ബിസിസിഐയുടെ തീരുമാനത്തിന്റെ അടിസ്ഥാനമെന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് രവി നായർ പറയുന്നു. യു എ ഇ യിൽ ദിനം പ്രതി അഞ്ഞൂറിനടുത്ത് കേസുകള്‍ വരുന്ന സാഹചര്യമാണുള്ളതെന്നും ഇന്ത്യന്‍ താരങ്ങളുടെ ഒരു സുരക്ഷയും ഉറപ്പാക്കാതെയാണ് ടൂര്‍ണ്ണമെന്റ് നടത്തുവാന്‍ അധികാരികള്‍ തീരുമാനിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു.

