അ​യ​ല്‍​വാ​സി​യു​ടെ മ​ര്‍​ദ്ദ​നമേറ്റ യുവാവ് മരിച്ചു

തി​രു​വ​ന​ന്ത​പു​രം: അ​യ​ല്‍​വാ​സി​യു​ടെ മ​ര്‍​ദ്ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലായിരുന്ന യു​വാ​വ് മ​രി​ച്ചു. നെയ്യാറ്റിൻകര തൃ​പ്പ​ല​വൂ​ര്‍ സ്വ​ദേ​ശി പ്ര​സാ​ദ് ആ​ണ് മ​രി​ച്ച​ത്.

ഓ​ഗ​സ്റ്റ് 12 ന് നടന്ന വഴക്കിനിടെ അ​യ​ല്‍​വാ​സി​യാ​യ ഷി​ബു​വും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് പ്ര​സാ​ദി​നെ മ​ര്‍​ദ്ദി​ച്ചിരുന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​സാ​ദി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു​വെ​ങ്കി​ലും പിന്നീട് ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​ങ്ങ​ളാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ വെ​ന്‍റി​ലേ​റ്റ​റി​ലായിരുന്നു പ്രസാദ്. മ​ര്‍​ദി​ച്ച പ്ര​തി​ക​ളെ പി​ടി​കൂ​ടി​യി​ട്ടി​ല്ല. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് മാ​രാ​യ​മു​ട്ടം പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →