തൃശൂർ: പാവറട്ടിയില്‍ എക്സൈസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍
സിബിഐ അന്വേഷണം ആരംഭിച്ചു. രഞ്ജിത്ത് എന്ന യുവാവാണ് മരിച്ചത്. കസ്റ്റഡിലെടുത്ത എക്സൈസ് സംഘം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആന്തരിക രക്തസ്രാവമാണ് മരണകാരണം.
സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്പി നന്ദകുമാരന് നായര്‍, ഡിവൈഎസ്പി അനന്തകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. സിബി ഐ സംഘം ഗുരുവായൂര്‍, പാവറട്ടി എന്നീ സ്ഥലങ്ങളില്‍ എത്തി തെളിവെടുപ്പ് നടത്തി. 2019 ഒക്ടോബര്‍ ഒന്നിനാണ് എക്സൈസ് സംഘം പിടികൂടിയ രഞ്ജിത് മരിച്ചത്.