ന്യൂഡൽഹി: കോവിഡ് 19 വ്യാപനം കാരണമാക്കി ബീഹാർ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനാവില്ലെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി. തെരഞ്ഞെടുപ്പ് റദ്ദാക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളിൽ ഇടപെടാനും കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഹർജിക്കാരോട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് കോടതി നിർദേശം. ഇതുവരെ ബീഹാർ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച ഒരു അറിയിപ്പും വന്നിട്ടില്ല.
എന്താണ് ചെയ്യേണ്ടതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോട് നിർദേശിക്കാൻ കോടതിക്ക് കഴിയില്ല. എല്ലാ സാഹചര്യങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പരിഗണിക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്.

