പുൽവാമയിൽ ഭീകരർ ലക്ഷ്യമിട്ടത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം

ന്യൂഡൽഹി :പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന്റെ യഥാർത്ഥ ലക്ഷ്യം ഇന്ത്യ പാക് യുദ്ധമായിരുന്നു എന്ന് എൻ ഐ എ .

ജമ്മു കോടതിയിൽ കഴിഞ്ഞ ദിവസം സമർപ്പിക്കപ്പെട്ട കുറ്റപത്രത്തിലാണ് ഭീകരരുടെ യഥാർത്ഥ ലക്ഷ്യം എന്തായിരുന്നൂവെന്ന് എൻ. ഐ.എ വ്യക്തമാക്കുന്നത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരു യുദ്ധമുണ്ടായാൽ ആ സന്ദർഭത്തെ മുതലെടുത്ത് കൂടുതൽ എളുപ്പത്തിൽ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാം എന്നാണ് ഭീകരർ കണക്കുകൂട്ടിയത്.

2018 ഏപ്രിൽ മുതൽ ജയ്ഷേ മുഹമ്മദിൻറെ നേതാക്കൾ ഇതിനായുള്ള ആസൂത്രണം നടത്തുകയായിരുന്നു. ഭീകരാക്രമണം യുദ്ധത്തിലേക്ക് വഴിതുറക്കുന്നത് എങ്ങനെയെന്ന് കൊല്ലപ്പെട്ട ഭീകരർ പലതവണ ചർച്ച ചെയ്തതിൻറെ തെളിവുകൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് എൻ.ഐ.എ യിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

മുഖ്യപ്രതികളായ ഉമർ ഫാറൂഖിൻറെയും മുഹമ്മദ് കമ്രാൻറെയും വാട്സാപ്പ് മെസ്സേജുകൾ ഉൾപ്പടെ എൻഐഎ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്

ജെയ്ഷെ മുഹമ്മദ് തലവൻ മൗലാനാ മസൂദ് അസറിന്റെ മരുമകനായ ഉമർ ഫാറൂഖ് ആണ് അക്രമണത്തിന്റെ മുഖ്യസൂത്രധാരൻ. ഇയാളും മറ്റു നാലുപേരും ജമ്മുവിലെ സാമ്പാർ സെക്ടറിലെ ഒരു ടണൽ വഴിയാണ് ഇന്ത്യയിലേക്ക് പ്രവേശിച്ചത് എന്നും എൻഐഎയെ വെളിപ്പെടുത്തുന്നു

2019 ഫെബ്രുവരിയിൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാർ ആണ് കൊല്ലപ്പെട്ടത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →