ഭക്ഷണം തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു

നെടുമങ്ങാട്: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ മരിച്ചു. പഴകുറ്റി കൊല്ലംകാവ് സമന്നയില്‍ പ്രവാസിയായ നസീറിന്റെയും കൊല്ലംകാവ് മനാറുല്‍ദുഗ സ്‌കൂളിലെ അധ്യാപികയായിരുന്ന ഷാമിലയുടെ മകള്‍ ഫാത്തിമയാണ് (23)മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.ഭക്ഷണം കഴിക്കുന്നതിനിടയിൽ ശ്വാസതടസ്സം അനുഭവപ്പടുകയായിരുന്നു

നാട്ട് ചികിത്സാവിഭാഗം ഡിഎംഒ ഓഫിസിലെ ഉദ്യോഗസ്ഥയാണ് ഫാത്തിമ. ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഏട്ടേ മുക്കാലോടെ മരിച്ചു. മൃതദേഹം കോവിഡ് പരിശോധനയ്ക്ക് ശേഷം വാളിക്കോട് ജുമാ മസ്ജിദില്‍ കബറടക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →