ഭർത്താവിനോട് പിണങ്ങി പുഴയിൽ ചാടിയ യുവതി നീന്തിക്കയറി ഒളിച്ചിരുന്നു. തിരഞ്ഞു മടുത്ത് പോലീസും ഫയർഫോഴ്സും നാട്ടുകാരും .

മലപ്പുറം: ഭര്‍ത്താവിനോ‌ട് പിണങ്ങി യുവതി പുഴയിൽ ചാടി. അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തി മടുത്തപ്പോൾ യുവതി നാടകീയമായി തിരിച്ചെത്തി.

മലപ്പുറം എടവണ്ണയിലാണ് നാടിനെ ഏറെ നേരം മുൾമുനയിൽ നിർത്തിയ സംഭവ വികാസങ്ങൾ അരങ്ങേറിയത്. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ എടവണ്ണ ആര്യൻ തൊടിക കടവിലാണ് യുവതി ചാടിയത്. ഭർത്താവുമായി പിണങ്ങിയുള്ള വരവിൽ കൈയ്യിലെ ബാഗ് വലിച്ചെറിഞ്ഞായിരുന്നു ചാടിയത്.

സംഭവത്തിന് ദൃക്സാക്ഷിയായ ഓട്ടോ ഡ്രൈവർ വിവരമറിയച്ചതോടെ നാട്ടുകാരെത്തി തിരഞ്ഞിട്ടും കണ്ടെത്താനായില്ല. തുടർന്ന് അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി രക്ഷാദൗത്യം ആരംഭിച്ചു. രാത്രി പത്തു മണിയായിട്ടും യുവതിയെ കണ്ടെത്താൻ കഴിയാത്തതിനാൽ തിരച്ചിൽ താത്ക്കാലികമായി നിർത്തിവെച്ചു. ഇതിനി‌ടെ ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവും എടവണ്ണ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു.

ചൊവ്വാഴ്ച രാവിലെ വീണ്ടും പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു. ഈ സമയം സമീപത്തെ ഒരു തെങ്ങിന്‍തോപ്പില്‍ നിന്നും യുവതിയെ കണ്ടെത്തുകയായിരുന്നു.

നീന്തൽ അറിയാമായിരുന്ന യുവതി രക്ഷപെട്ട് ഇവിടെ ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് പൊലീസിനെ അറിയിച്ചത്. ഭര്‍ത്താവിന്‍റെ പരാതിയില്‍ കേസെടുത്തിരുന്ന പൊലീസ് വീഡിയോ കോണ്‍ഫറന്‍സിലൂ‌ടെ യുവതിയെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പിന്നീട് ഭര്‍ത്താവിനൊപ്പം തന്നെ മ‌ടക്കി അയക്കുകയും ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →