സതാംപ്ടൺ: മഴ വില്ലനായ ഇംഗ്ലണ്ട് പാക്കിസ്ഥാൻ ടെസ്റ്റ് പരമ്പരയിൽ ഒടുവിൽ ഇംഗ്ലണ്ടിന് വിജയം. മൂന്നു മൽസരങ്ങളുടെ പരമ്പരയിൽ ആദ്യ മൽസരത്തിൽ മാത്രമേ ഇംഗ്ലണ്ടിന് ജയിക്കാനായുള്ളൂവെങ്കിലും രണ്ടാം മൽസരം മഴ മൂലം ഉപേക്ഷിക്കുകയും മൂന്നാം മത്സരം സമനിലയിലാവുകയും ചെയ്തതോടെ അവർ പരമ്പര നേടുകയായിരുന്നു.
ജോസ് ബട്ലറുടെയും ക്രിസ് വോക്സിന്റെയും മികച്ച ഫോമാണ് ഇംഗ്ലണ്ടിന് തുണയായത്.
അഞ്ചാം ദിവസം നല്ല പോരാട്ട വീര്യം പുറത്തെടുത്ത പാക്കിസ്ഥാൻ മൽസരം സമനിലയിലെത്തിക്കുകയായിരുന്നു.ആദ്യ ഇന്നിംഗ്സില്‍ 141 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ അസ്ഹര്‍ അലി രണ്ടാം ഇന്നിംഗ്സില്‍ 31 റണ്‍സ് നേടി. ബാബര്‍ അസം 63 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ആബിദ് അലി(42), അസാദ് ഷഫീക്ക്(21) എന്നിവരുടെ സംഭാവനകളുടെ മികവില്‍ പാക്കിസ്ഥാന്‍ 187/4 എന്ന നിലയിലെത്തുകയായിരുന്നു

