സതാംപ്ടൺ: പാക്കിസ്ഥാനെതിരായ ക്രിക്കറ്റ് ടെസ്റ്റിലെ അവസാന മൽസരത്തിൽ ഇംഗ്ലണ്ട് ബൗളർ ആന്റേഴ്സൺ തന്റെ ടെസ്റ്റ് കരിയറിലെ 600-ാം വിക്കറ്റ് നേടി റെക്കോർഡിട്ടു. ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഫാസ്റ്റ് ബൗളറാണ് ആന്റേഴ്‌സൺ. 156 ടെസ്റ്റ് മൽസരങ്ങളിൽ നിന്നാണ് ആന്റേഴ്സന്റെ നേട്ടം.
31 റൺസെടുത്ത അസ്ഹർ അലിയുടെ വിക്കറ്റാണ് അദ്ദേഹത്തെ 600 ക്ലബ്ബിൽ എത്തിച്ചത്.
ടെസ്റ്റ് ചരിത്രത്തിൽ മൂന്ന് താരങ്ങളാണ് 600 വിക്കറ്റ് കടന്നിട്ടുള്ളത്. അവർ മൂന്നും സ്പിൻ ബൗളർമാരാണ്. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് മുന്നിൽ 800 വിക്കറ്റാണ് മുരളീധരന്റെ നേട്ടം . ഓസ്ട്രേലിയൻ താരം ഷെയ്ൻവോണും (708 ) ഇന്ത്യൻ താരം അനിൽ കുംബ്ലെ (619) യുമാണ് മറ്റു രണ്ടു പേർ.