റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മകളെ ഗര്‍ഭിണിയാക്കിയ പിതാവിന്‌ മരണം വരെ കഠിന തടവ്‌

August 26, 2020 - 12:03 pm

കോട്ടയം: ഭിന്നശേഷിക്കാരിയായ 15 കാരിയെ ബലാല്‍സംഗം ചെയ്‌ത്‌ ഗര്‍ഭിണിയാക്കിയ പിതാവിന്‌ കോടതി മരണം വരെ കഠിന തടവ്‌ ശിക്ഷ വിധിച്ചു. 2018-ല്‍ വെളളൂര്‍ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലാണ്‌ കേസിനാസ്‌പദമായ സംഭവം നടക്കുന്നത്‌. കോട്ടയം സ്‌പെഷല്‍ പോക്‌സോ കോടതിയായ ജില്ലാ അഡീഷ ണല്‍ സെഷന്‍സ്‌ കോടതിയുടേതാണ്‌ വിധി. അരലക്ഷം രൂപ പിഴയും കോടതി ശിക്ഷിച്ചു. വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്നും പെണ്‍കുട്ടിക്ക്‌ നഷ്‌ടപരിഹാനം നല്‍കാനാണ്‌ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്‌.

അമ്മയുടെ മരണശേഷം പിതാവിന്‍റെ സംരക്ഷണയിലായിരുന്നു പെണ്‍കുട്ടി. 2018 ലെ പ്രളയത്തില്‍ വീട്‌ തകര്‍ന്നതോടെ പിതാവ്‌ പെണ്‍കുട്ടിയുമായി സുഹൃത്തിന്‍റെ വീട്ടിലേക്ക്‌ താമസം മാറി യിരുന്നു. അവിടെ വെച്ചാണ്‌ കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിപ്പിക്കുന്നത്‌. തുടര്‍ന്ന്‌ ആശുപത്രിയില്‍ എത്തിച്ചപ്പോ ഴാണ്‌ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്‌.

ഗര്‍ഭത്തിന്‌ ഉത്തരവാദി ഇതര സംസ്ഥാന തൊഴിലാളിയാണെന്ന്‌ പെണ്‍കുട്ടി പറഞ്ഞതിനെ തുടര്‍ന്ന്‌ അയാളെ പ്രതിയാക്കി പോലീ സ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. പിന്നീട്‌ എര്‍ണാകുളത്തെ നിര്‍ഭയ കേന്ദ്രത്തില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ്‌ ‌ പിതാവാണ്‌‌ ബലാല്‍സംഗം ചെയ്‌തതെന്ന്‌ പെണ്‍കുട്ടി സമ്മതിച്ചത്‌. തുടര്‍ന്ന്‌ പിതാവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്യുകയായി രുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *