തിരുവനന്തപുരം: തീപിടുത്തത്തിൽ നശിച്ച രേഖകൾ എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്ന വിഷയത്തെപ്പറ്റി സംശയങ്ങൾ നിലനിൽക്കുകയാണ്. ഗസ്റ്റ് രജിസ്റ്റർ അടക്കമുള്ള ഫയലുകൾ നഷ്ടമായി എന്ന് പ്രോട്ടോകോൾ വിഭാഗം അഡീഷണൽ സെക്രട്ടറി ഹണി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. സംസ്ഥാനത്തേക്കുള്ള വി വി ഐ പികളുടെ സന്ദർശനം സംബന്ധിച്ച രജിസ്റ്റർ നഷ്ടപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിൻറെ ഡിജിറ്റൽ കോപ്പി ഉണ്ടോ എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. ഡിജിറ്റൽ രേഖകളായി ശേഖരിക്കപ്പെട്ടിട്ടില്ല എങ്കിൽ ഈ ഡയറക്ടറി നഷ്ടമാകുന്നതോടെ ഈ സർക്കാരിൻറെ കാലത്ത് കേരളം സന്ദർശിച്ച സർക്കാരിൻറെ വിവിഐപി അതിഥികള്‍ ആയിരുന്നു എന്ന് കണ്ടെത്തുക ശ്രമകരമായിരിക്കും. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഐ ടി വകുപ്പിൻറെ ഓഫീസും സൗകര്യങ്ങളും സ്വപ്ന സുരേഷ് അടക്കമുള്ളവർ നിയോഗിച്ചിരുന്നു എന്ന കാര്യം ഏറെക്കുറെ വ്യക്തമായി കഴിഞ്ഞു. ഇതുമായി ബന്ധമുള്ള ആരൊക്കെ സർക്കാരിൻറെ അതിഥികളായി വന്നുതുടങ്ങിയിട്ടുണ്ട് എന്ന കാര്യം കേസന്വേഷണത്തിൽ പ്രധാനപ്പെട്ടതാണ്. സർക്കാരിനെയും സ്വർണകളളക്കടത്തിനേയും ബന്ധിപ്പിക്കുന്ന തെളിവായി അത് മാറിയേക്കാം.
പൊതുഭരണ വകുപ്പിൽ 24-08-2020, തിങ്കളാഴ്ച ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ട് ഓഫീസിൽ രണ്ടു ജീവനക്കാർ ഒഴികെ ബാക്കി എല്ലാവരും അവധിയിലായിരുന്നു. 4. 40 ഓടെ ആണ് തീ കണ്ടെത്തിയത്. ഉടനെതന്നെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. അവർ എത്തുന്നതിനു മുന്‍പ് ബക്കറ്റിൽ വെള്ളം കൊണ്ടു വന്ന് ജീവനക്കാർ തന്നെയാണ് തീ അണച്ചത്. ഗസ്റ്റ് ഹൗസുകൾ ബുക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഫയലുകൾ മാത്രമാണ് ഭാഗികമായി കത്തി നശിച്ചത്. സുപ്രധാനമായ ഒരു ഫയലും നശിച്ചിട്ടില്ല. അഗ്നിബാധ ഉണ്ടായി നിമിഷങ്ങൾക്കകം തീ കെടുത്തുവാനും കഴിഞ്ഞു. പൊതുഭരണ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയായ പി ഹണി വിശദീകരിച്ചു.
ഭാഗികമായി നശിച്ച ഫയലുകളുടെ കണക്കെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. അഡീഷണൽ പ്രോട്ടോകോൾ ഓഫീസറുടെ നേതൃത്വത്തിൽ ആണ് ചെയ്തു വരുന്നത്.