തൃശൂര്‍: മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാനൊരുങ്ങി ജില്ലയിലെ 70 ഓളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ പന്ത്രണ്ടിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ഖരമാലിന്യ സംഭരണവും ശേഖരണവും സംസ്‌കരണവും ശാസ്ത്രീയമായി നടപ്പിലാക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി നല്‍കാനാണ് ഹരിത കേരളം മിഷന്‍ തയ്യാറെടുക്കുന്നത്. ആദ്യഘട്ടത്തില്‍ ആഗസ്റ്റ് 30ന് മുന്‍പായി 20 പഞ്ചായത്തുകളും കുന്നംകുളം, ഇരിങ്ങാലക്കുട എന്നീ നഗരസഭകളും ശുചിത്വ പദവി പ്രഖ്യാപനം നടത്തും. ജില്ലാ കളക്ടര്‍ ചെയര്‍മാനായ മൂല്യനിര്‍ണയ സമിതി പരിശോധിച്ച ശേഷമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. ഇവയ്ക്ക് പുറമെ അഞ്ച് നഗരസഭകള്‍ ഉള്‍പ്പെടെ 53 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ 10ന് മുന്‍പ് ശുചിത്വ പ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പിലാണ്.
ഗാര്‍ഹിക-സ്ഥാപന തലത്തില്‍ ജൈവ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ സംസ്‌കരിക്കുന്നതിന് വേണ്ട സംവിധാനമൊരുക്കുക, അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ്മസേന വഴി വീടുകളില്‍ ചെന്ന് ശേഖരിക്കുക, പ്ലാസ്റ്റിക് കത്തിക്കുന്നതും ജലസ്രോതസുകളില്‍ ഉപേക്ഷിക്കുന്നതും തടയുക എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുക. കൂടാതെ ഉപയോഗയോഗ്യമായ പൊതുശൗചാലയങ്ങള്‍, പ്ലാസ്റ്റിക് ശേഖരണ കേന്ദ്രങ്ങളുടെ ലഭ്യത, ഹരിത കര്‍മ്മസേനയ്ക്ക് പ്രത്യേക ഫണ്ട് അനുവദിക്കല്‍, മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍ എന്നിവയ്ക്കെതിരെയുള്ള നിയമനടപടികള്‍, സ്ഥാപന പരിധിയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കല്‍ എന്നീ ഘടകങ്ങളാണ് ശുചിത്വ പദവി മൂല്യ നിര്‍ണയത്തിന്റെ മാനദണ്ഡങ്ങള്‍. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ശുചിത്വ മിഷന്‍, പഞ്ചായത്ത് നഗരകാര്യ ഗ്രാമവികസന വകുപ്പ്, കുടുംബശ്രീ, തൊഴിലുറപ്പ്, ക്ലീന്‍ കേരള കമ്പനി എന്നീ വകുപ്പുകളുടെ ഏകോപിപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7364/Waste-Free-Thrissur.html