തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ഉപദേശക സമിതി അധ്യക്ഷൻ മലയാളിയായിരിക്കണമെന്ന് സുപ്രീംകോടതി. തിരുനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ഉപദേശക സമിതി അധ്യക്ഷനാകുന്ന റിട്ട. ഹൈക്കോടതി ജഡ്ജി മലയാളിയായിരിക്കണമെന്ന ആവശ്യം അംഗീകരിച്ച് സപ്രീംകോടതി. ക്ഷേത്രം ട്രസ്റ്റി രാമവര്‍മയുടെ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. പുതിയ ഭരണ സമിതി രൂപീകരിക്കാന്‍ നാലാഴ്ചത്തെ സമയം കോടതി അനുവദിച്ചു.
ഉപദേശക സമിതിയിലേക്കു വരുന്ന റിട്ടയഡ് ഹൈക്കോടതി ജഡ്ജി മലയാളി അല്ലെങ്കില്‍ കേരളത്തിന്റെ ആചാരങ്ങളെക്കുറിച്ചുള്ള അറിവ് കുറവായിരിക്കുമെന്ന ഹര്‍ജി പരിഗണിച്ചാണ്.സുപ്രീം കോടതി വിധി. ക്ഷേത്ര ഭരണ സമിതി അധ്യക്ഷനാകുന്ന തിരുവനന്തപുരം ജില്ലാ ജഡ്ജി ഹിന്ദു അല്ലെങ്കില്‍ ഹിന്ദുവായ അഡീഷണല്‍ ജില്ലാ ജഡ്ജിക്ക് ചുമതല നല്‍കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു.