കോട്ടയം: വിപ്പ് ലംഘനം വ്യക്തമാക്കി കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനെതിരേ സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്ന് പി.ജെ. ജോസഫ്. നിയമസഭാ കക്ഷി നേതാവ് എന്ന നിലയിലാണ് കത്തു നൽകുക.
ജോസ് പക്ഷത്തിന് മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നു യുഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്.ജോസ് വിഭാഗം എംഎല്‍എമാര്‍ സ്വാഭാവികമായ നടപടി നേരിടേണ്ടി വരുമെന്നും അവരുടെ രാജി ജനങ്ങള്‍ ആവശ്യപ്പെടുമെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് വിപ്പ് ലംഘനവുമായി ബന്ധപ്പെട്ട് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി.

