സന്ദർശകർക്ക് അനുവദിക്കപ്പെട്ട സമയത്ത് സെക്രട്ടറിയേറ്റ് വളപ്പിനുള്ളിൽ കയറിയ ബിജെപി നേതാക്കളെ വലിച്ചിഴച്ച് നന്ദാവനം ക്യാമ്പിൽ കൊണ്ടുപോയി

തിരുവനന്തപുരം: തീപിടുത്തത്തിന് വിവരമറിഞ്ഞ് സെക്രട്ടേറിയറ്റ് വളപ്പിൽ ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ള നാല് പേരെ വലിയൊരു സംഘം പോലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു. വലിച്ചിഴച്ച് വാനിൽ കയറ്റി നന്ദാവനം പോലീസ് ക്യാമ്പിൽ കൊണ്ടുപോവുകയാണ് ചെയ്തത് എന്ന് ബിജെപി നേതാവ് വി വി രാജേഷ് ആരോപിച്ചു. സെക്രട്ടറിയേറ്റിൽ തീപടർന്ന് വിവരമറിഞ്ഞ് അന്വേഷിക്കുവാൻ വേണ്ടിയാണ് ചെന്നത്. സെക്രട്ടറിയേറ്റിലെ ജീവനക്കാരിൽ നശിപ്പിക്കുന്നത് പോലെയുള്ള കുൽസിത പ്രവർത്തനങ്ങളിൽ മുമ്പ് ഏർപ്പെട്ടിട്ടുള്ള ചിലർ തീപിടിച്ച സ്ഥലത്ത് ചുറ്റിക്കറങ്ങുന്നത് കണ്ടു. ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ളവർ വരേണ്ട ഒരു കാര്യമായതിനാൽ എന്തിനാണ് സെക്രട്ടറിയേറ്റ് ജീവനക്കാർ അവിടെ ചുറ്റിത്തിരിയുന്നത് എന്ന് ചോദിച്ചു. തെളിവുനശിപ്പിക്കൽ വിദഗ്ധൻമാരായ ചിലരെ അവിടെ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്തിരുന്നു. ഇത് എന്തിനാ എന്ന് അടുത്ത ദിവസം വെളിവാകും. ഇവർ എന്തിനാണ് അവിടെ ചുറ്റിത്തിരിയുന്നത് എന്ന് ചോദിച്ച സമയത്തുതന്നെ തന്നെ വൻ സംഘം പോലീസ് വന്ന് 4 ബിജെപി നേതാക്കളെയും വളയുകയാണ് ഉണ്ടായത്. മാധ്യമപ്രവർത്തകർ നോക്കിനിൽക്കുകയാണ് നാലുപേരെയും ബലംപ്രയോഗിച്ച് വലിച്ചിഴച്ച് വാനിൽ കയറ്റി നന്ദാവനം പോലീസ് ക്യാമ്പിൽ കൊണ്ടുപോയത്. എന്തിനാണ് കൊണ്ടുപോകുന്നതെന്നോ എന്താണ് കേസ് എന്നോ ഇതുവരെ പറഞ്ഞിട്ടില്ല. വി.വി രാജേഷ് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →