കൊച്ചി: കൊറോണ സ്റ്റേജ് ഷോകളും ഉദ്ഘാടനങ്ങളും സ്കിറ്റും എല്ലാം ഇല്ലാതാക്കിയതോടെ ജീവിക്കാൻ വേണ്ടി പുതിയ മാർഗം തേടുകയാണ് പ്രശസ്ത കലാകാരനായ സാജൻ പള്ളുരുത്തി .വെബ്സീരിസ് മേഖലയിലാണ് സാജൻ ഇപ്പോൾ ചുവടു വെച്ചിരിക്കുന്നത് .
നാടൻ കഥാപാത്രങ്ങളും നാട്ടിൻപുറത്തെ കഥകളും കാഴ്ചകളും ചേർത്ത് തയാറാക്കിയ ഒരു വെബ് സീരീസ് നിർമിക്കുകയാണ് സാജൻ.
സാജൻ പള്ളുരുത്തി തന്നെയാണ് കഥ . സിജു ഇരുമ്പനം ആണ് സംവിധാനം , അശ്വതി സന്ദീപ് ആണ് നായിക. ക്യാമറയും എഡിറ്റിങ്ങും ശ്രീജിത്ത് രാജൻ നിർവഹിക്കുന്നു.

