ഫഹദ് ഫാസിലും അമല്‍ നീരദും ഒരു രൂപ പ്രതിഫലം വാങ്ങിയില്ല. അതായിരുന്നു ഞങ്ങള്‍ക്ക് ട്രാന്‍സ്. അന്‍വര്‍ റഷീദ്

കൊച്ചി: മതവിശ്വാസങ്ങളെ തൂക്കി വില്‍ക്കുന്ന പുരോഹിതന്‍മാരെ ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ദൃശ്യവത്കരിച്ച സിനിമയായിരുന്നു ട്രാന്‍സ്. ഒരു വര്‍ഷത്തിലേറെ നീണ്ട ചിത്രീകരണം എന്ന വിസ്മയവുമായി അന്‍വര്‍ റഷീദ് എത്തിയത് പലരും തൊടാന്‍ മടിക്കുന്ന ഈ വിഷയവുമായാണ്. സിനിമ മേഖലയിലും പുറത്തും വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ഈ സിനിമയില്‍ പാസ്റ്റര്‍ ജോഷ്വാ കാര്‍ട്ടന്‍ എന്ന കഥാപാത്രമായ ഫഹദ് അഴിഞ്ഞാടുകയായിരുന്നു. അഭിനയ പാടവം കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച ഫഹദ് ഈ ചിത്രത്തിനു വേണ്ടി പ്രതിഫലമായി ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് സംവിധായകന്‍ അന്‍വര്‍ റഷീദ് പറയുന്നു. മാത്രമല്ല അമല്‍ നീരദും പ്രതിഫലം വാങ്ങാതെയാണ് ട്രാന്‍സിനു വേണ്ടി സഹകരിച്ചത്. ട്രാന്‍സ് എന്ന സിനിമയല്ലാതെ മറ്റെല്ലാം നിസ്സാരമായിരുന്നു. അന്‍വര്‍ റഷീദ് പറയുന്നു.

ട്രാന്‍സ്’ എന്ന സിനിമയില്‍ നിന്ന് എന്ത് പ്രതിഫലം നേടുന്നു എന്നതിനേക്കാള്‍ പ്രധാനമായിരുന്നു ആ സിനിമ. അതുകൊണ്ടാണ് ഫഹദും അമലും ഒരു രൂപ പോലും പ്രതിഫലമായി വാങ്ങാതിരുന്നത്. അവരെന്നെ വിശ്വസിച്ചു. അവര്‍ തന്ന സൗഹൃദത്തിനും ആത്മവിശ്വാസത്തിനും എപ്പോഴും ഞാന്‍ അവരോട് കടപ്പെട്ടിരിക്കുന്നു. അന്‍വര്‍ റഷീദ് പറയുന്നു.

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അന്‍വര്‍ റഷീദ് ട്രാന്‍സുമായി മലയാളിക്ക് മുന്നിലെത്തിയത. തങ്ങളുടേതായ അനുഭവങ്ങള്‍ സിനിമകളില്‍ കൊണ്ടുവരാനും അത് സിനിമയാക്കാനും ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ട്രാന്‍സ്’ സംഭവിക്കുന്നത്. ഏറ്റവും ആസ്വദിച്ച് ചെയ്ത സിനിമ ഇതാണ് എന്നും ഒരു അഭിമുഖത്തില്‍ അന്‍വര്‍ റഷീദ് വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം