പത്തനംതിട്ട : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വീതം അനുവദിച്ച മണ്ണടിശാല പുറമുറ്റംപടി റോഡ്, മണ്ണടിശാല വൈദ്യര്‍മുക്ക് റോഡ് എന്നിവയുടെ നിര്‍മാണ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ താന്നിക്കല്‍പുരയിടം പടി റോഡ് ഉദ്ഘാടനവും രാജു എബ്രാഹാം എംഎല്‍എ നിര്‍വഹിച്ചു.
ചടങ്ങില്‍ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്‌ക്കറിയ, വൈസ് പ്രസിഡന്റ് ഷാജി തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ബിബിന്‍ മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ശ്രീകുമാര്‍, ടി.പി. അനില്‍ കുമാര്‍, സിപിഎം ലോക്കല്‍ സെക്രട്ടറി സിറിയക് തുടങ്ങിയവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7329/Mannadissala-Puramuttampadi-road-inauguration-.html