രണ്ടാം വരവിൽ കൊതിപ്പിച്ചത് കാരവാൻ – ഷീല

കൊച്ചി: കാരവാനിൽ ഷൈൻ ചെയ്യാൻ പറഞ്ഞ് മകൻ ആശിപ്പിച്ചു. തൻ്റെ രണ്ടാം വരവിന് കാരണമായ സാഹചര്യങ്ങളെ കുറിച്ച് ഷീല. അഭിനയിക്കാതിരുന്നപ്പോള്‍ സിനിമയിൽ നിന്ന് നിരന്തരം വിളികൾ വരുമായിരുന്നു. ഭരതനും ശ്യാമപ്രസാദും ഒക്കെ നല്ല സിനിമകളുടെ ഭാഗമാകാൻ ക്ഷണിച്ചു. എനിക്ക് എന്തോ അഭിനയിക്കാന്‍ താത്പര്യം ഉണ്ടായില്ല. ഒടുവിൽ ശ്യാമപ്രസാദ് പറഞ്ഞു ഞാന്‍ അഭിനയിച്ചാല്‍ മാത്രമേ ‘അകലെ’ എന്ന സിനിമ ചെയ്യുന്നുള്ളൂവെന്ന്. മകന്റെ വിവാഹമൊക്കെ കഴിഞ്ഞു വീട്ടില്‍ വിശ്രമ ജീവിതം നയിക്കുമ്പോള്‍ ആയിരുന്നു ഈ ക്ഷണം. എന്റെ മകന്‍ പറഞ്ഞു കാരവാനിൽ ഒക്കെ ഷൈൻ ചെയ്തു വരു എന്ന്. ഞാന്‍ അഭിനയിക്കുമ്പോള്‍ അതൊന്നും ഇല്ലായിരുന്നല്ലോ

അങ്ങനെ ഞാന്‍ മാതാഅമൃതനാന്ദമയി അമ്മയെ പോയി കണ്ടു.  ‘എന്നെ വീണ്ടും മലയാള സിനിമയിലേക്ക് വിളിക്കുന്നു, ഞാന്‍ വീണ്ടും അഭിനയിക്കട്ടെ?’ എന്ന് അമ്മയോട് അഭിപ്രായം ചോദിച്ചു. അപ്പോള്‍ അമ്മ പറഞ്ഞത്. ‘നിങ്ങള്‍ ഒരു നടിയാണ്. ഈ ജന്മം മുഴുവന്‍ നിങ്ങള്‍ സിനിമയില്‍ അഭിനയിക്കുക തന്നെ വേണം: എനിക്കതൊരു പോസിറ്റീവ് എനര്‍ജി നല്‍കി. അങ്ങനെയാണ് ഞാന്‍ വീണ്ടും സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്. ഷീല ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം