ഫ്‌ലോറിഡ:ജനിതക മാറ്റം വരുത്തിയ കൊതുകുകളെ തുറന്നുവിട്ട് ഈഡിസ് ഈജിപ്തി വിഭാഗത്തില്‍പ്പെടുന്ന രോഗാണു വാഹകരായ കൊതുകുകളെ ഇല്ലാതാക്കാന്‍ അമേരിക്കയില്‍ വന്‍ പദ്ധതി ഒരുങ്ങുന്നു.പരിസ്ഥിതി പ്രവര്‍ത്തകരുടെയും തദ്ദേശീയരായ വലിയൊരു വിഭാഗത്തിന്റെയും എതിര്‍പ്പുകളെ മറികടന്നാണ് അമേരിക്കയിലെ ഫ്‌ലോറിഡയില്‍ ഇത്തരമൊരു പരീക്ഷണത്തിന് അധികൃതര്‍ അനുവാദം നല്‍കിയത്. 75 കോടി കൊതുകുകളെ യാണ് ഇത്തരത്തില്‍ ഫ്‌ലോറിഡയില്‍ തുറന്നു വിടുന്നത്. ഒ എക്‌സ് 5034 എന്നാണ് കൊതുകിന് പേര് നല്‍കിയിരിക്കുന്നത്.
അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഇംഗ്ലണ്ട് ആസ്ഥാനമായ ഓക്‌സി ടെക് എന്ന കമ്പനിയാണ് ജനിതകമാറ്റം വരുത്തിയ കൊതുകിനെ പുറത്തിറക്കുന്നത്. ഇവയിലെ പെണ്‍കൊതുകുകളുടെ ലാര്‍വകള്‍ പൂര്‍ണ്ണ വളര്‍ച്ച എത്തുന്നതിനു മുന്‍പ് ചത്തുപോകും. പെണ്‍കൊതുകുകള്‍ ആണ് രക്തം കുടിക്കുകയും രോഗാണു വാഹകരാകുകയും ചെയ്യുന്നത് എന്നതിനാല്‍ പെണ്‍കൊതുകുകളെ ഇല്ലാതാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ചിക്കുന്‍ഗുനിയ ഡെങ്കിപ്പനി മഞ്ഞപ്പനി തുടങ്ങിയവ പകര്‍ത്തുന്നത് ഈഡിസ് ഈജിപ്തി വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് ഈ പരീക്ഷണത്തിനെതിരെ ശക്തമായ എതിര്‍പ്പ് അമേരിക്കയില്‍ ഉയര്‍ന്നുവന്നിരുന്നു. പ്രത്യാഘാതങ്ങള്‍ എന്തെന്ന് വ്യക്തമായി പഠിക്കാതെ നടത്തുന്ന ജുറാസിക് പാര്‍ക്ക് പരീക്ഷണം എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇതേ കുറിച്ച് പറയുന്നത്.