മുംബൈ : ഇതിഹാസ ഇതിവൃത്തത്തിലൊരുങ്ങുന്ന ‘ആദിപുരുഷ്’ എന്ന 3D സിനിമയിൽ ശ്രീരാമനാകാനുള്ള ഒരുക്കത്തിലാണ് നടൻ പ്രഭാസ് . ശ്രീരാമനാകാൻ എന്തുകൊണ്ടും അനുയോജ്യമായ രൂപഭാവങ്ങളുള്ള നടനാണ് പ്രഭാസെന്ന് സിനിമയുടെ സംവിധായകൻ ഒഎം റൗത്ത് പറയുന്നു. 40 കാരനായ താരം ശ്രീരാമനാകാനുള്ള മാനസികവും ശാരീരികവുമായ തയ്യാറെടുപ്പിലാണ്. പ്രഭാസിന്റെ അമ്പെയ്ത്ത് പരിശീലനം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറയുന്നു.
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി സീരീസിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയിട്ടുള്ള പ്രഭാസിന്റെ 22-ാം ചിത്രമാണ് ‘ആദിപുരുഷ്’.
ഒരു ബോളിവുഡ് താരമായിരിക്കും ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുക എന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. തെലുങ്കിനു പുറമേ ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം മൊഴിമാറ്റി എത്തും.