ഇന്ന് തിളങ്ങിയാല്‍ അടുത്ത ബാലണ്‍ ഡി ഓര്‍ നെയ്‌മറിന് ലഭിച്ചേക്കും

ലിസ്ബൺ: ചാമ്പ്യൻസ് ലീഗിന്റെ കലാശക്കളിയിൽ പി എസ് ജി യും ബയേൺ മ്യൂണിക്കും ഏറ്റുമുട്ടുമ്പോൾ അത് ബ്രസീലിയൻ താരം നെയ്മറിന് ക്ലബ്ബ് ഫുട്ബാൾ കരിയറിലെ തന്റെ മാറ്റ് കൂട്ടാനുള്ള അവസരം കൂടിയാണ്.

ഇന്നത്തെ മൽസരത്തിൽ തിളങ്ങിയാല്‍ അടുത്ത ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നെയ്‌മറിനെ തേടിയെത്താനുള്ള സാധ്യതയുമുണ്ട്.

നെയ്‌മറിന്റെ സാന്നിധ്യമാണ് ഈ മൽസരത്തിൽ പാരീസ്‌ ക്ലബ്ബിന്റെ കരുത്ത്. ബയേണിനെ വീഴ്‌ത്തിയാല്‍ നെയ്‌മര്‍ പി.എസ്‌.ജിയുടെ ഇതിഹാസ താരമായി മാറും. ക്ലബിലെത്തിയ ആദ്യ മൂന്ന്‌ സീസണിലും നെയ്‌മര്‍ പ്രതീക്ഷയ്ക്കൊത്തുയര്‍ന്നിരുന്നില്ല. എംബാപെയും ഇക്കാഡിയും എയ്‌ഞ്ചല്‍ ഡി മരിയയും തിയാഗോ സില്‍വയും അടങ്ങിയ ടീമില്‍ ആക്രമണങ്ങള്‍ നെയ്യുന്നത് യഥാർത്ഥത്തിൽ നെയ്‌മറാണ്‌. ഈ സീസണിൽ യഥാർത്ഥത്തിൽ പാരീസ് നെയ്മറിറു ചുറ്റും കറങ്ങുകയാണെന്നു പറയാം.

സീസണില്‍ 26 മത്സരങ്ങളിലായി 19 ഗോളുകളും 12 അസിസ്‌റ്റുമാണ്‌ താരത്തിന്റെ അക്കൗണ്ടിലുള്ളത്. പ്രീ ക്വാര്‍ട്ടറില്‍ ബൊറുസിയ ഡോര്‍ട്‌മുണ്ടിനെതിരേ ഇരുപാദത്തിലും നെയ്‌മര്‍ ഗോളടിച്ചിരുന്നു. അറ്റ്‌ലാന്റക്കെതിരേ ക്വാര്‍ട്ടറില്‍ തോല്‍വിയുടെ വക്കില്‍ നിന്നാണു നെയ്‌മര്‍ പി.എസ്‌.ജിയെ പിടിച്ചു കയറ്റിയത്. സെമിയിൽ ആര്‍.ബി. ലീപ്‌സിങിനെ വിറപ്പിച്ചു നിർത്തിയതും നെയ്മറാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →