ചൈനയും പാകിസ്ഥാനും നല്ല സഹോദരന്മാരും പങ്കാളികളുമാണെന്ന് ഷി ജിന്‍പിങ്

ഇസ്ലാമാബാദ്: ചൈനയും പാകിസ്ഥാനും നല്ല സഹോദരന്മാരും പങ്കാളികളുമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. പുതിയ സാമ്പത്തിക ഇടനാഴി ബീജിംഗും ഇസ്ലാമാബാദും തമ്മില്‍ ശക്തമായ ബന്ധം സ്ഥാപിക്കുമെന്നതിന് കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് പദ്ധതി ചരിത്രപരമായ ഒന്നാണ്. ഇത് ചൈനയും പാകിസ്ഥാനും തമ്മില്‍ ആഴത്തിലുള്ള ബന്ധവും ഇരുരാജ്യങ്ങളിലെ വികസനവും പ്രോത്സാഹിപ്പിക്കുമെന്നും പാക് പ്രസിഡന്റ് ആരിഫ് ആല്‍വിയ്ക്ക് അയച്ച ഫോണ്‍ സന്ദേശത്തില്‍ ഷി ജിന്‍ പിങ് പറഞ്ഞു.

അതേസമയം, പദ്ധതിയുടെ ഭാഗമായ സാമ്പത്തിക ഇടനാഴി കടന്നുപോകുന്നത് പാക്ക് അധിനിവേശ കശ്മീരിലൂടെയാണ്. ഇത് ഇന്ത്യയുടെ പരമാധികാരത്തോടുള്ള വെല്ലുവിളിയിട്ടാണ് ഇന്ത്യ കാണുന്നത്. ഇന്ത്യയ്ക്കു തന്ത്രപരമായി പങ്കാളിത്തമുള്ള നിരവധി രാജ്യങ്ങളില്‍ കടന്നുകയറാനുള്ള ശ്രമം കൂടിയാണു പദ്ധതിയിലൂടെ ചൈന നടത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →