സിക്സ് പാക്ക് മകനും ഒപ്പം സിക്സ് പാക്ക് ഡാഡിയും – വൈറലായി ടൊവിനോയുടെ പോസ്റ്റ്

കൊച്ചി: ഫിറ്റ്നസ് ഫോട്ടോയുമായി വീണ്ടും ആരാധകരെ അമ്പരപ്പിച്ച് സൂപ്പർ താരം ടൊവിനോ തോമസ്. പിതാവിനൊപ്പം വർക്കൗട്ട് ചെയ്യുന്ന ചിത്രമാണ് ടൊവിനോ പങ്കുവെച്ചത്.ഡാഡിയെകുറിച്ചുള്ള കുറിപ്പു സഹിതമാണ് ടൊവിനോ ഇൻസ്റ്റഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്തത്.

എൻ്റെ ഡാഡി എൻ്റെ വഴികാട്ടിയും ഉപദേശകനും പ്രചോദകനും തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന ആളും എൻ്റെ വർക്കൗട്ട് പങ്കാളിയുമാണ് എന്ന കുറിപ്പിനോടൊപ്പമാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2016 -ൽ ഇടതു നെഞ്ചിൽ പേസ് മേക്കർ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിൻ്റെ ഫിറ്റ്നസ് എപ്പോഴും നിലനിൽക്കുന്നുവെന്നും താരം വ്യക്തമാക്കി.

ഡാഡി ഒരു ബോഡി ബിൽഡർ ആണോ എന്ന് ചോദിച്ച മംമ്ത മോഹനോട് അദ്ദേഹം ഒരു അഡ്വക്കേറ്റും കർഷകനുമാണ് .. വർക്കൗട്ട് ചെയ്യാറുണ്ടെന്നും ടൊവിനോ മറുപടി നൽകി. അച്ഛനും മകനും ആരാധകരുടെ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →