അവസാനം അവിടെ നിന്നു ഞാൻ കരഞ്ഞു കൊണ്ടാണ് ഇറങ്ങിയത് – നൈല ഉഷ

കൊച്ചി:കരിയറിന്റെ തുടക്കകാലത്ത് മാനസികമായി തന്നെ വല്ലാതെ അലട്ടിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നൈല ഉഷ. അത്തരം സംഭവങ്ങളോട് താൻ പ്രതികരിച്ചത് എങ്ങനെയാണെന്നും നൈല പറയുന്നു.

ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഷോയിലെ ഒരു എപ്പിസോഡ് അറ്റൻഡ് ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ ചാനൽ ഹെഡ് തന്നെ എല്ലാവർക്കും മുന്നിലിട്ട് ശകാരിച്ചു.
പാർട്ട് ടൈം ആയി ജോലിയായിരുന്നു അത്. ജോലി ഉള്ളപ്പോൾ മാത്രം പോകും. അന്ന് പെട്ടെന്ന് വരാൻ പറഞ്ഞ് വിളിച്ചപ്പോൾ മുൻകൂട്ടി അറിയിക്കാതെ ആയതിനാൽ എത്താൻ കഴിഞ്ഞില്ല.

ആ സമയത്ത് താൻ ബാംഗ്ലൂർ ആയിരുന്നു, നാട്ടിൽ തിരിച്ചു വന്നു കഴിഞ്ഞാണ് അവിടേക്ക് പോയത് . പുതിയ എപ്പിസോഡ് അറ്റൻഡ് ചെയ്യാൻ ആ ചാനൽ സ്റ്റുഡിയോയിൽ പോയപ്പോൾ ചാനൽ ഹെഡ് അവിടെ ഉണ്ടായിരുന്നു . എന്നെ അയാൾ വലിയൊരു റൂമിലേക്ക് വിളിപ്പിക്കുകയും ഒരുപാട് ആളുകൾക്ക് മുന്നിൽ വെച്ച് ചീത്ത പറയുകയും ചെയ്തു .നൈല ഉഷ പറയുന്നു. അവസാനം അവിടെ നിന്നും കരഞ്ഞു കൊണ്ടാണ് ഇറങ്ങിയത് .
.
പിന്നീട് കരിയറിൽ ഞാൻ മുന്നോട്ട് പോയപ്പോൾ ഇതേ ഹെഡ് ഇതിലും വലിയ ഓഫർ തന്നു. ആ ഓഫർ നിരുപാധികം നിരസിച്ച് ഞാൻ സന്തോഷം കണ്ടെത്തി. ദേവാസുരത്തിൽ രേവതി പറയുന്ന പോലെയുള്ള ചെറിയ വിജയങ്ങൾ ആഗ്രഹിക്കുന്ന ഒരു മനസ്സ് എനിക്കും ഉണ്ട്.ഒരു അഭിമുഖത്തിൽ നൈല വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം