ആലിംഗനബദ്ധരായി പൃഥ്വിരാജും സുപ്രിയയും

കൊച്ചി: സുപ്രിയയെ ആലിംഗനം ചെയ്തിരിക്കുന്ന പൃഥ്വിരാജ്.ഉപ്പും കുരുമുളകും… ധാരാളം മധുരവും ചേര്‍ത്ത്’ എന്ന് പൃഥ്വിരാജ് നല്‍കിയ ക്യാപ്ഷന്‍. ആരാധകർ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് പൃഥ്വിരാജ് പങ്കുവെച്ച ഈ സെൽഫി.സിനിമയ്ക്ക് വേണ്ടി നീട്ടി വളര്‍ത്തിയ താടി ട്രിം ചെയ്ത് പുതിയ ലുക്കിലാണ് പൃഥ്വി .

പൃഥ്വിരാജിനെ കെട്ടിപൂണര്‍ന്നിരിക്കുന്ന സുപ്രിയയാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. സെൽഫി മാത്രമല്ല പൃഥ്വിയുടെ താടിയില്‍ നര വന്ന് തുടങ്ങിയതും ആരാധകർ കണ്ടെത്തി. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് എന്നാണ് താരം ഉദ്ദേശിച്ചതെന്നും ചിലരൊക്കെ അഭിപ്രായപ്പെട്ടു.

ഉത്തമ ദാമ്പത്യത്തിന് ഉദ്ദാഹരണമാണ് പൃഥ്വിരാജും സുപ്രിയയുമെന്നാണ് മിക്കവരും കുറിച്ചു. നിങ്ങളോടുള്ള സ്‌നേഹവും ബഹുമാനവും ഓരോ ദിവസവും കൂടി വരികയാണെന്നും കമന്റുകളില്‍ പറയുന്നു.

ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറിയായി സുപ്രിയയും ഈ ഫോട്ടോ പങ്കുവെച്ചിരുന്നു. നടിമാരായ നസ്രിയ നസീം, മാളവിക മോഹനന്‍, നേഹ സക്‌സേന തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

2011 ല്‍ വിവാഹിതരായ പൃഥ്വിരാജും സുപ്രിയയും ഏറ്റവും കൂടുതല്‍ പിരിഞ്ഞ് നിന്നത് ഈ വര്‍ഷമായിരുന്നു. ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിന് ജോര്‍ദ്ദാനിലേക്ക് പോയ പൃഥ്വി അവിടെ കുടുങ്ങി പോവുകയായിരുന്നു. ലോക് ഡൗൺ കഴിഞ്ഞാണ് തിരിച്ചെത്തിയത്.

ഇൻസ്റ്റാഗ്രാമിൽ വിശേഷങ്ങൾ പങ്കുവെക്കുന്നതിൽ സജീവമാണ് സുപ്രിയ.ഈയിടെയായി ഇരുവരുടെയും പഴയ ചിത്രങ്ങളൊക്കെ സുപ്രിയ പങ്കുവെച്ചിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ സുപ്രിയയുടെ പോസ്റ്റുകള്‍ക്കും വലിയ സ്വീകരണമാണ് ലഭിക്കാറുള്ളത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →