കൊച്ചി :അഭിനയം, നൃത്തം, മോഡലിങ് ഇതിലെല്ലാം തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് സാനിയ ഇയ്യപ്പൻ. ഇപ്പോഴിതാ സ്വന്തമായി ഒരു വസ്ത്ര ബ്രാൻഡിന് തുടക്കം കുറിച്ചിരിക്കുകയാണ് സാനിയ. സാനിയാസ് സിഗ്നേച്ചർ എന്ന വസ്ത്ര ബ്രാൻഡ് സോഷ്യൽ മീഡിയ പേജിലൂടെയാണ് സാനിയ ആരാധകർക്കായി പരിചയപ്പെടുത്തിയത്.
ഓൺലൈൻ വസ്ത്ര ബ്രാൻഡായ സാനിയ സിഗ്നേച്ചർ ഉടൻതന്നെ പുതിയ കളക്ഷനുകൾ അവതരിപ്പിക്കുമെന്നും ഇൻസ്റ്റഗ്രാമിലൂടെ ആയിരിക്കും ഓർഡറുകൾ സ്വീകരിക്കുകയെന്നും സാനിയ വ്യക്തമാക്കി .
ഫാഷൻ പരീക്ഷണങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന സാനിയയുടെ സംരംഭം പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്. മലയാളസിനിമയിൽ ഫാഷൻ പ്രേമികൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്ന ഒരു യുവ താരമാണ് സാനിയ ഇയ്യപ്പൻ. അവാർഡ് ഫങ്ഷനുകൾക്കും മറ്റ് സ്റ്റേജ് പ്രോഗ്രാം ആയാലും അതീവ ഗ്ലാമറായ വേഷമണിഞ്ഞാണ് സാനിയ എത്തുന്നത്.
നൃത്ത റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയാണ് സാനിയ ശ്രദ്ധനേടിയത്, പിന്നീട് ക്വീൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ലൂസിഫറിൽ ചെയ്ത മഞ്ജു വാര്യരുടെ മകളുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.