കൊച്ചി: വയലിനിസ്‌റ്റ് ബാലഭാസ്‌ക്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തും സ്വര്‍ണ്ണകടത്തുകേസിലെ പ്രതിയുമായ പ്രകാശ് തമ്പിയോട് ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കി. ബാല ഭാസ്ക്കറിന്‍റെ ബന്ധുവായ പ്രിയ വേണുഗോപാലിന്‍റെ മൊഴി സിബി.ഐ. രേഖപ്പെടുത്തിയിരുന്നു.
ബാലഭാസ്‌ക്കറിന്‍റെ അപകട മരണത്തിന് പിമ്പില്‍ സ്വര്‍ണ്ണ കടത്ത് സംഘത്തിന് പങ്കുണ്ടോയെന്നാണ് സിബിഐ അന്വേഷിക്കുന്നത്. ബാലഭാസ്‌ക്കറിന്‍റേത് അപകടമരണമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ ബന്ധുക്കള്‍ നേരത്തേ തളളിയിരുന്നു. ഡ്രൈവര്‍ അര്‍ജുനനെ മറയാക്കി സ്വര്‍ണ്ണകളളക്കടത്തുസംഘം നടപ്പിലാക്കിയ ആസൂത്രിത കൊലപാതകമാണിതെന്ന് ബന്ധുക്കള്‍ നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. ബാലഭാസ്‌ക്കറിന്‍റെ ഭാര്യ ലക്ഷ്‌മിയുടേയും, സാക്ഷിയായ കലാഭവന്‍ സോബിയുടേയും മൊഴി സിബിഐ നേരത്തേ രേഖപ്പെടുത്തിയിരുന്നു.