ഒന്നലധികം സംസ്ഥാനങ്ങളിലെ ഡ്രൈവിംഗ്‌ ലൈസന്‍സുകള്‍ ഒന്നാക്കാനുളള പദ്ധതിയുമായി സാരഥി

ന്യൂ ഡൽഹി: മറ്റു സംസ്ഥാനങ്ങളില്‍ നിന്നെടുത്തിട്ടുളള ഡ്രൈവിംഗ്‌ ലൈസന്‍സുണ്ടെങ്കില്‍ പിഴയടച്ച്‌ ഇവിടുത്തെ ലൈസന്‍സുമായി കൂട്ടിച്ചേര്‍ക്കാനുളള അവസരം ലഭ്യമാക്കുന്നു. ഇവിടത്തെ ലൈസന്‍സ്‌ സാധുവായിരിക്കണമെന്ന്‌ മാത്രം. 460 രൂപയാണ്‌ ഫീസ്‌. ലൈസന്‍സുകളും മേല്‍വിലാസം തെളിയിക്കുന്ന രേഖകളുമായി അപേക്ഷിക്കണം. ഡ്രൈവിംഗ്‌ ലൈസന്‍സ്‌ ശൃംഖലയായ സാരഥിയാണ്‌ ഈ സൗകര്യമൊരുക്കുന്നത്‌.

വ്യാജ ലൈസന്‍സുകള്‍ക്കുളള സാധ്യത പരിഗണിച്ച്‌ അസം ഉള്‍പ്പടെയുളള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുളള ലൈസന്‍സുകള്‍ മുമ്പ്‌ സംസ്ഥാനത്തേക്ക്‌ മാറ്റാന്‍ അനുവദിച്ചിരുന്നില്ല. അതിനാല്‍ പലരും അത്തരം ലൈസന്‍സുകള്‍ ഉപേക്ഷിക്കുകയും ഇവിടെ പുതിയ ലൈസന്‍സ്‌ എടുക്കുകയുമാണ്‌ ചെയ്‌തിരുന്നത്‌. ഇങ്ങനെ ഉപേക്ഷിച്ചതില്‍ അധികവും ട്രാന്‍സ് ‌പോര്‍ട്ട്‌ വാഹനങ്ങളുടേതാണ്‌. അവ തിരിച്ചെടുക്കാനുളള അവസരമാണ്‌ ഇപ്പോള്‍ കൈവന്നിട്ടുളളത്‌. സംസ്ഥാനത്ത്‌ ഹെവി ലൈസന്‍സ്‌ ഇല്ലാത്തവര്‍ക്ക്‌ അസമില്‍ ലൈസന്‍സുണ്ടെങ്കില്‍ അത്‌ ഇങ്ങോട്ട്‌മാറ്റാന്‍ കഴിയും.

സംസ്ഥനത്തുതന്നെ ഒന്നിലധികം ലൈസന്‍സുളളവരുണ്ട്‌. അച്ചടക്ക നടപടികളുടെ ഭാഗമായി ലൈസന്‍സ്‌ റദ്ദാക്കപ്പെട്ടിട്ടുളള പലരും താല്‌ക്കാലിക മേല്‍വിലാസം നല്‍കി മറ്റു ജില്ലകളിലല്‍ നിന്ന് ലൈസന്‍സുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്‌. .ഇത്തരം ലൈസന്‍സുകള്‍ സാരഥി കണ്ടെത്തുകയും കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌. . അങ്ങനെയുളളവര്‍ക്കും ഇപ്പോള്‍ പിഴയടച്ച്‌ നപടികളില്‍ നിന്ന്‌ രക്ഷപെടാം

Share
അഭിപ്രായം എഴുതാം