കിരീടം നേടിയാൽ പി.എസ്.ജി താരങ്ങൾക്ക് മെഗാ ബമ്പറടിക്കും

ലിസ്ബൺ: ഞായറാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് കലാശപ്പോരിൽ വിജയിച്ചാൽ പി.എസ്.ജി താരങ്ങളെ മറ്റൊരു മെഗാ ബമ്പർ സമ്മാനം കൂടി കാത്തിരിക്കുന്നുണ്ട്.

ഓരോ താരത്തിനും പി.എസ്.ജി യുടെ ഉടമയായ ഖത്തറിലെ നാസർ അൽ ഖലെഫി വാഗ്ദാനം ചെയ്ത തുക 5 ലക്ഷം യൂറോയാണ് ,അതായത് നാലര കോടി ഇന്ത്യൻ രൂപയ്ക്കടുത്ത് വരുന്ന ഒരു തുക. യൂറോപ്യൻ ഫുട്ബാളിന്റെ ചരിത്രത്തിലെ സർവകാല റെക്കോർഡാണ് ഈ ബോണസ് തുക.

കേട്ടാൽ ആരുടെയും കണ്ണ് തള്ളുന്ന ഈ ബമ്പർ സമ്മാനം കരസ്ഥമാക്കാൻ പി.എസ്.ജി യ്ക്ക് നേരിടേണ്ടത് കരുത്തരായ ജർമൻ ക്ലബ്ബിനെയാണ്.

ഗോളടിയന്ത്രങ്ങളായ ലവൻഡോസ്കിയെയും മുള്ളറെയും പ്രതിരോധിച്ചാൽ മാത്രമേ മെഗാ ബമ്പർ കയ്യിൽ കിട്ടൂ എന്ന് സാരം. പുളിക്കുന്ന മുന്തിരിയെന്നു പറഞ്ഞ പഴയ കുറുക്കന്റെ ഗതിയാകുമോ പാരീസ് താരങ്ങൾക്ക് എന്ന് കണ്ടറിയാം .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →