ഇരുചക്ര മുച്ചക്ര വാഹനങ്ങള്‍ ബാറ്ററിയില്ലാതെ ബുക്കുചെയ്യാമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്‌

ന്യൂ ഡൽഹി: രാജ്യത്ത്‌ ഇരുചക്ര മുച്ചക്ര വാഹനങ്ങള്‍ ബാറ്ററി ഒഴിവാക്കി ബുക്കുചെയ്യാമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ ഉത്തരവ്‌ ബാറ്ററി വാഹന വിപ്ലവത്തിന്‌ വഴിയൊരുക്കുമെന്ന്‌ സൂചന. അതോടെ ബാറ്ററി ചാര്‍ജ്‌ ചെയ്യുന്നതിനുളള സ്വാപ്പിംഗ്‌ സമ്പ്രദായം നിലവില്‍ വരുകയും ചെയ്യും. ബാറ്ററി ഒഴിവാക്കി വാങ്ങുന്ന വാഹനങ്ങള്‍ക്ക്‌ നിശ്ചിത തുക കരുതല്‍ നിക്ഷേപമായി നല്‍കി ബാറ്ററി ഘടിപ്പി്‌കുകയും ചാര്‍ജ്‌ തീരുമ്പോള്‍ ചാര്‍ജുളള ബാറ്ററി മാറി ഘടിപ്പിക്കുകയും ചെയ്യുന്ന സമ്പ്രദായമാണ്‌ സ്വാപ്പിംഗ്‌. പാചകവാതക സിലണ്ടര്‍ വാങ്ങുന്ന അതേരീതിയിലായിരിക്കും ഇതിന്‍റെയും സംവിധാനം. വാഹന ഉടമയ്‌ക്കും സ്വാപ്പിംഗ്‌ കമ്പനിക്കും ഒരുപോലെ ലാഭം വരുത്തുന്ന പദ്ധതിയാണിത്‌.

വൈദ്യുതി വാഹനങ്ങളില്‍ 50 ശതമാനത്തിലേറെ ചെലവ്‌ വരു്‌ന്നത്‌ ബാറ്ററിക്കാണ്‌. അതുകൊണ്ട്‌ വാഹനം വാങ്ങുമ്പോള്‍ വില കുറവായിരിക്കും. വിലക്കിഴിവിന്‍റെ പ്രയോജനം ഉള്‍പ്പെ ടുത്തി രജിസ്‌ട്രേഷന്‍ ഫീസ്‌ കുറക്കാമെന്ന പ്രയോജനവുമുണ്ട്‌. ബാറ്ററി ചാര്‍ജിംഗിനായി ചാര്‍ജിംഗ്‌ സ്‌റ്റേഷനില്‍ കാത്തുകിട ക്കേണ്ടതില്ല.ബാറ്ററി മാറ്റുന്നതിനുളള ചെലവ്‌ ലാഭിക്കാം, വിവിധ കേന്ദ്രങ്ങളില്‍ സ്വാപ്പിംഗ്‌ സംവിധാനമുളളതിനാല്‍ യാത്രക്കിടയില്‍ ചാര്‍ജ്‌ തീരുമെന്നുളള ഭീതിയും ആവശ്യമില്ല .സ്വാപ്പിംഗ്‌ കമ്പനികള്‍ സൗരോര്‍ജം ഉപയോഗിച്ചാണ്‌ ചാര്‍ജ്‌ ചെയ്യുന്നതെന്നതിനാല്‍ വൈദ്യുതി ചെലവ്‌ കുറക്കാനും കഴിയും ഏല്ലാറ്റിലും ഉപരിയായി അന്തരീക്ഷ മലിനീകരണത്തിന്‍റെ തോത്‌ വളരെയധികം കുറക്കാന്‍ കഴിയുമെന്നതുള്‍പ്പടെയുളള ബഹു മുഖ പ്രയോജനങ്ങള്‍ ഉണ്ടാക്കാന്‍ ബാറ്ററി വാഹനങ്ങള്‍ക്ക്‌ കഴിയും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →