അലക്‌സി നവല്‍നി കോമയില്‍: ജര്‍മ്മനിയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് പുടിനോട് അഭ്യര്‍ത്ഥിച്ച് ഭാര്യ

മോസ്‌കോ: വിമാനത്താവളത്തില്‍ വച്ച് ചായയില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് കരുതുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയെ ചികില്‍സയ്ക്കായി ജര്‍മ്മനിയിലേക്ക് പോകാന്‍ അനുവദിക്കണെമെന്ന് വ്‌ളാഡിമര്‍ പുടിനോട് അഭ്യര്‍ത്ഥിച്ച് ഭാര്യ ഗ്രവേലി ഇന്‍ ക്രെമിലിന്‍. അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ് അലക്‌സി നവല്‍നി. സൈബീരിയന്‍ നഗരമായ ഓംസ്‌കില്‍ നിന്ന് 4,200 കിലോമീറ്ററുണ്ട് ജര്‍മ്മനിയിലെ ബര്‍ലിനിലേക്ക്. ആറ് മണിക്കൂര്‍ വിമാനയാത്ര. അദ്ദേഹത്തെ അങ്ങോട്ട് കൊണ്ടുപോകാന്‍ ഒരു വിമാനം സര്‍വ്വ സജ്ജമായി ഓംസ്‌ക് വിമാനത്താവളത്തില്‍ കാത്തുകിടക്കുകയാണ്. എന്നാല്‍ സര്‍ക്കാരിന്റെ അനുമതി കിട്ടാത്തതാണ് പ്രശ്‌നമെന്നും ഭാര്യ പറഞ്ഞു.

അതേസമയം, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ നവല്‍നിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് പിന്നില്‍ ഭരണകൂടമാണെന്ന് പ്രതിപക്ഷം സംശയം പ്രകടിപ്പിക്കുന്നുണ്ട്. വിമാനത്താവളത്തില്‍ വച്ച് നവല്‍നിക്ക് ചായ നല്‍കിയ കോഫി ഷോപ്പ് ജീവനക്കാരന്‍ അപ്രത്യക്ഷനായതും സംശയം വര്‍ദ്ധിപ്പിക്കുന്നുണ്ട്. വ്യാഴാഴ്ച തന്നെ പൊലീസ് കോഫി ഷോപ്പ് അടപ്പിച്ചിരുന്നു. നവല്‍നിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയില്ലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. രക്തത്തില്‍ പഞ്ചസാര കുറഞ്ഞതിന്റെ പ്രശ്‌നങ്ങളാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങളില്‍ വളരെ മാരകമായ ഒരു രാസവസ്തുവിന്റെ സാന്നിധ്യം പൊലീസ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. നവല്‍നിയുടെ വിരലുകളിലും വസ്ത്രത്തിലും വ്യാവസായിക രാസവസ്തുവിന്റെ സാന്നി ധ്യം കണ്ടെത്തിയതായി ഓംസ്‌കിലെ ആശുപത്രിയിലെ ഡോക്ടറെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →