നിർമ്മാണം പൂർത്തീകരിക്കാത്ത കെട്ടിടത്തിനു സമീപം മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

ആലുവ: ആലുവ മാർക്കറ്റ് റോഡിനഭിമുഖമായുള്ളതും അഗ്നി രക്ഷാ സേനയുടെ ഓഫീസിനോട് ചേർന്നുള്ള കെട്ടിടത്തിന് താഴെയാണ് അസ്ഥികൂടം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ കെട്ടിടത്തിലെ പണിക്കായെത്തിയ തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി പരിശോധന നടത്തി. തലയോട്ടി അടക്കമുള്ള അസ്ഥികൾ ചിതറി കിടക്കുന്ന നിലയിലായിരുന്നു. വർഷങ്ങളായി കെട്ടിടം നിർമ്മാണം പൂർത്തീകരിക്കാത്ത നിലയിലായിരുന്നു. ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അസ്ഥികൂടത്തിന്റെ കാലപ്പഴക്കവും ആരുടേതാണിതെന്നത് സംബന്ധിച്ചും ഫോറൻസിക് അടക്കമുളള പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ.
ഒരു മാസം മുൻപ് ആലുവ യു സി കോളജിന് സമീപത്തുള്ള പാടത്തു നിന്നും ഇത്തരത്തിൽ അസ്ഥികൂടം കണ്ടെത്തിയിരുന്നു. ഇത് ആരുടേതാണെന്നും പോലീസിന് കണ്ടെത്തുവാനായിട്ടില്ല. ഒരു മാസത്തിനിടെ രണ്ട് അസ്ഥികൂടങ്ങൾ കാണുകയും ആരുടേതാണി തെന്ന് കണ്ടെത്തുവാനാകാത്തതും പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →